ലോക വിനോദ സഞ്ചാര ഭൂപടത്തിലേക്ക് പറശ്ശിനിക്കടവും

  • 22/10/2020

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ കണ്ണൂരിലെ പറശ്ശിനിക്കടവും ഇടം നേടുന്നു. പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ജെട്ടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ റിവര്‍ ക്രൂയിസ് പദ്ധിതിയുടെ ഭാഗമായാണ് ബോട്ട് ജെട്ടി നിര്‍മ്മിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നദികളെ കോര്‍ത്തിണക്കിയാണ് ടൂറിസം വികസനം നടത്തുന്നത്. 

പറശ്ശിനിക്കടവില്‍ ഏഴുകോടി രൂപ ചിലവിട്ടാണ്  ബോട്ട് ജെട്ടി നിര്‍മ്മിച്ചത്. ഇതിനു ചേര്‍ന്ന് നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് പറശ്ശിനിക്കടവ്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഉല്ലാസനൗകകളില്‍ കാഴ്ചകള്‍ കാണാം. 

Related Articles