സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ കുമ്മനത്തിനെതിരെ പൊലീസ് കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി

  • 22/10/2020

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കേരളത്തിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവായ  കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. ആറന്മുള സ്വദേശി ഹരികൃഷന്‍ എന്നയാളുടെ പരിതിയിലാണ് പൊലീസ് കേസെടുത്തത്. കേസില്‍ അഞ്ചാം പ്രതിയാക്കിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിയിരിക്കുന്നത്. 28.75 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് ഹരികൃഷ്ണന്റെ പരാതി. കേസില്‍ കുമ്മനത്തിന്റെ മുന്‍ പിഎ ഒന്നാം പ്രതിയാണ്. സാമ്പത്തിക തട്ടിപ്പടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ്. കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയത് എന്നാണ് പരാതിക്കാരന്റെ ആരോപണം. 

തനിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കുമ്മനം പറയുന്നത്. പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്‍ക്കാന്‍ നോക്കണ്ട അത് വ്യാമോഹമാണെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിലപാട്. കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് അറിയാമെന്നും ആരോപണങ്ങള്‍ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles