ഇ കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്കാര്‍ട്ട് ആദിത്യ ബിര്‍ള ഫാഷന്റെ ഓഹരികള്‍ വാങ്ങുന്നു. ആദിത്യ ബിര്‍ള ഫാഷന്റെ 7.8 ശതമാനം ഓഹരിയാണ് ഫ്ലിപ്കാര്‍ട്ട് വാങ്ങുന്നത്. 1,500 കോടിയാണ് ഇതിനായി ഫ്ലിപ്കാര്‍ട്ട് നിക്ഷേപിക്കുന്നത്. 7.8 ശതമാനം ഔഹരി ഫ്ലിപ്കാര്‍ട്ട് വാങ്ങുന്നതോടെ ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയിലിന്റെ ഓഹരി വിലയില്‍ 15 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വില്‍പ്പന കരാറില്‍ വിവിധ വസ്ത്ര ബ്രാന്‍ഡുകളുടെ വില്‍പ്പനയും വിതരണവും ഉള്‍പ്പെടും എന്ന് ആദിത്യ ബിര്‍ള ഫാഷന്‍ വ്യക്തമാക്കി. ഈ പങ്കാളിത്തം വിപണി സാന്നിധ്യം ശക്തിപ്പെടുത്താന്‍ സഹായിക്കും എന്നാണ് ആദിത്യ ബിര്‍ള ഫാഷന്റെ കണക്കുകൂട്ടല്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?