ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

  • 24/10/2020

2019-2020 വര്‍ഷത്തെ വ്യക്തിഗത നികുതി ദായകര്‍ക്ക് ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ 31 വരെ സമയ പരിധി നീട്ടിയതായാണ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്. ആദ്യഘട്ടത്തില്‍ വ്യക്തിഗത ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി മേയില്‍ നിന്ന് നവംബര്‍ 30 ലേക്ക് സര്‍ക്കാര്‍ നീട്ടിയിരുന്നു. ഇപ്പോള്‍ നികുതി ദായകര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. 

കൊവിഡ് വ്യാപനം കാരണം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ജനങ്ങള്‍ക്കും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീയ്യതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ആക്കൗണ്ടുകള്‍ ഓഡിറ്റിന് വിധേയമാക്കേണ്ടിവരുന്നവര്‍ക്ക് ഡിസംബര്‍ 31ന് പകരം ജനുവരി 31 ആയിരിക്കും പുതിയ സമയ പരിധി എന്നുമാണ് ആദായ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles