കൊവിഡ് സാഹചര്യത്തില്‍ ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നമായ കൊറോണില്‍ കിറ്റ് വിപണിയില്‍ വന്‍ നേട്ടം കൊയ്യുന്നു. നാലുമാസത്തിനുള്ളില്‍ 85 ലക്ഷം യൂണിറ്റ് കൊറോണില്‍ കിറ്റ് വിറ്റഴിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. 241 കോടി രൂപയുടെ വില്‍പ്പന നടന്നതായും കമ്പനി സൂചിപ്പിക്കുന്നു. ജൂണ്‍ 23 നായിരുന്നു കൊറോണില്‍ കിറ്റ് പതഞ്ജലി മാര്‍ക്കറ്റില്‍ എത്തിച്ചത്. എന്നാല്‍ മതിയായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇല്ലാതെയായിരുന്നു ഇതിന്റെ കടന്നുവരവ്. അണുതൈലം, പനിക്കും ജലദോഷത്തിനുള്ള മരുന്ന് എന്നിവ അടങ്ങിയതാണ് കൊറോണില്‍ കിറ്റ്. കൊറോണയ്ക്ക് ആയുര്‍വേദ മരുന്ന് ശാസ്ത്രീയമായി അംഗീകരിച്ചിട്ടില്ലെങ്കിലും കൊറോണില്‍ കിറ്റ് വാങ്ങാന്‍ ആളുകള്‍ തയ്യാറാണ് എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 545 രൂപയാണ് ഒരു കിറ്റിന്റെ വില. കൊവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും എന്ന രീതിയിലും ഈ ഉത്പന്നത്തെ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?