86 രൂപയ്ക്ക് ഒരു വീട് ലഭിക്കും. കേള്‍ക്കുമ്പോള്‍ ഇതെന്ത് അത്ഭുതം എന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ഇറ്റലിയിലെ ഒരു പട്ടണത്തിലാണ് ഇത്തരത്തില്‍ ചെറിയ വിലയ്ക്ക് വീട് ലഭിക്കുന്നത്. സലേമി എന്നാണ് ഈ പട്ടണത്തിന്റെ പേര്. ഇനി എന്താണ് ഇത്തരത്തില്‍ വളരെ തുച്ഛമായ വില്‍ക്കുന്നതെന്ന് ചോദിച്ചാല്‍ ഇവിടുത്തുകാര്‍ക്ക് പറയാന്‍ കൃത്യമായ ഒരു കാരണവും ഉണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. അതിനാല്‍ പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ് ഇവിടുത്തെ ജനങ്ങളും അധികാരികളും ലക്ഷ്യമിടുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ചെറിയ തുകയ്ക്ക് വീട് വിറ്റ് ആളുകളെ അകര്‍ഷിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?