ട്രംപിന് പിടിവള്ളി; അമേരിക്കയില്‍ 33 ശതമാനം ജിഡിപി വര്‍ധന

  • 31/10/2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കില്‍ നില്‍ക്കെ സര്‍വേകളില്‍ പിന്നിലായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് പിടിവള്ളി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയില്‍ 33.1 ശതമാനം വളര്‍ച്ച നേടി എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ 31.4 ശതമാനം ഇടിഞ്ഞിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് ഇതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. 

എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രംഗത്തെത്തി. അമേരിക്ക അഗാധ ഗര്‍ത്തത്തിലാണെന്നും ട്രംപ് നടപടിയെടുക്കാത്തതിനാല്‍ പുറത്തുകടക്കാന്‍ സഹായകമായ ഒന്നും വര്‍ധനയില്‍ ഇല്ല എന്നതുമാണ് അദ്ദേഹത്തിന്റെ ആരോപണം. 

Related Articles