മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ ജില്ലകളില്‍ പുതിയ കറന്‍സികള്‍ എത്തി. രണ്ട് ജില്ലകളിലുമായി ഏതാണ് 825 കോടി പുത്തന്‍ കറസികളാണ് എത്തിയത്. റിസര്‍വ് ബാങ്ക് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയില്‍ നിന്നാണ് കറന്‍സികള്‍ എത്തിച്ചത്. 500 കോടി രൂപയാണ് കോഴിക്കോട് ജില്ലയിലെ വിവിധ ബാങ്കുകളില്‍ എത്തിയത്. മലപ്പുറത്ത് 325 കോടിയുടെ കറന്‍സിയും എത്തി. നാല് വാഗണുകള്‍ ഉള്‍പ്പെട്ട പ്രത്യേക പാര്‍സല്‍ വണ്ടികളില്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലേക്കാണ് നോട്ടുകള്‍ എത്തിയത്. കനത്ത സുരക്ഷ ഒരുക്കിയാണ് വിവിധ ബാങ്കുകളിലേക്ക് പണം മാറ്റിയത്. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?