ജിഗാഫൈബർ ഉപയോക്താക്കൾക്കായി ജിയോടിവി ക്യാമറയും വിപണിയിൽ !

  • 05/02/2020

ജിഗാഫൈബർ ഉപയോക്താക്കൾക്ക് മികച്ച വീഡിയോകോൾ അനുഭവത്തിനായി ജിയോ ടിവി ക്യാമറയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് കമ്പനി. ജിയോ സെറ്റ്ടോപ്പ് ബോക്സുകളിലേയ്ക്ക് കണക്ട് ചെയ്ത് ടിവിയിലൂടെ വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ സഹായിയ്ക്കുന്നതാണ് പുത്തിയ ഡിവൈസ്.
2,999 രൂപയാണ് ജിയോ ടിവി ക്യാമറയുടെ വില. ഡിവൈസ് ജിയോ സെറ്റ്ടോപ്പ് ബോക്സുമായി കണക്ട് ചെയ്യുന്നതോടെ കൊളുകൾ ചെയ്യുന്നതിനായി ടിവി ഉപയോഗപ്പെടുത്താൻ സാധിയ്ക്കും. ജിയോയുടെ ഐദ്യോഗിക വെബ്സൈറ്റ് വഴി ഇത് വാങ്ങാം. 141.17 രൂപ മാസതവണകളായി നൽകിയും ജിയോടിവി ക്യാമറ വാങ്ങാനാകും.ഇതിനായി ജിയോകോൾ അപ്ലിക്കേഷനും ആവശ്യമാണ്. സെട്‌ടോപ്പ് ബോക്സിലേയ്ക്ക് യുഎസ്ബി വഴി ക്യാമറ ബന്ധിപ്പിയ്ക്കുക. ശേഷം ജിയോ സെട് ടോപ്പ് ബോക്സ് റീബൂട്ട് ചെയ്യണം. തുടർന്ന് ഒടിപി ഒഥന്റിക്കേഷൻ വഴി ലാൻഡ്‌ലൈൻ നമ്പർ ജിയോ കോൾ അപ്ലിക്കേഷനുമായി ബന്ധിപ്പിയ്ക്കുന്നതോടെ വീഡിയോ ഓഡിയോ കോളുകൾ സാധ്യമാകും. 120 ഡിഗ്രി വൈഡ് സിമോസ് സെൻസറാണ് ജിയോ ടിവി ക്യാമറയിൽ നൽകിയിരിയ്ക്കുന്നത്.

Related Articles