മാല ദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് താപ്‌സി പൊന്നു; വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

  • 09/10/2020

കടലിന്റെ ഇരമ്പവും പ്രകൃതി ഭംഗിയും ആസ്വദിച്ച് മാല ദ്വീപില്‍ വെക്കേഷന്‍ ആനന്ദകരമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം താപ്‌സി പന്നു. സഹോദിമാര്‍ക്കൊപ്പമാണ് വെക്കേഷന്‍ ആസ്വദിക്കാന്‍ താപ്‌സി മാല ദ്വീപില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ താപ്‌സി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജീലൂടെ പങ്കുവെച്ചത്. കടലിന്റെ സൗന്ദര്യം ആസ്വദിച്ച് തൂവെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്‌ ബിച്ചില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താപ്‌സി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

വിനോദ സഞ്ചാരികളുടെ പറുദീസയാണ് എന്നും മാല ദ്വീപ്. മനോഹരമായ ബീച്ചുകളാണ് മാല ദ്വീപില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അതിമനോഹരങ്ങളായ ബീച്ച് റിസോര്‍ട്ടുകളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസയില്‍ 30 ദിവസം വരെ താമസിക്കാന്‍ സാധിക്കുന്ന ഒരു അയല്‍രാജ്യം കൂടിയാണ് മാല ദ്വീപ്. 


Related Articles