ധോണിയുടെ അഞ്ച് വയസുകാരിയായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. ചെന്നൈ സൂപ്പര്‍ കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ തോറ്റതിന് പിന്നാലെയാണ് ധോണിയുടെ മകള്‍ സിവ ധോണിക്ക് നേരെ ഒരു കൂട്ടം ആളുകള്‍ ബലാത്സംഗ ഭീഷണി മുഴക്കിയിരിക്കുന്നത്. ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് താഴെയാണ് ഇത്തരത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.ഒക്ടോബര്‍ ഏഴിന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയോട് 10 റസിനാണ് ചെന്നൈ പരാജയപ്പെട്ടത്. ചെന്നൈയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നുവെെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതരായ ചിലര്‍ കേദാര്‍ ജാദവിന്റെയും ധോണിയുടെയും മോശം പ്രകടനം മൂലമാണ് തോല്‍വി ഉണ്ടായതെന്ന് പറഞ്ഞ് വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. പല അവസത്തിലും ഇതിനു മുന്‍പും കായിക താരങ്ങളുടെ കുടുംബത്തെ അപമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ രീതിയില്‍ ഒരു ആക്രമണം ഉണ്ടാകുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?