പാറക്കല്ലുകളില്‍ തട്ടിയാല്‍ ഈണത്തില്‍ അവ സംഗീതം ഉണ്ടാക്കുമെങ്കിലോ? കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും സംഭവം സത്യമാണ്. യുഎസിലെ പെന്‍സില്‍വാനിയയിലെ റിങ്ങിങ് റോക്ക്‌സ് പാര്‍ക്കിലാണ് ഇത്തരത്തില്‍ പാട്ടുകള്‍ പാടുന്ന അത്ഭുത പാറകള്‍ ഉള്ളത്. 128 ഏക്കറിലായി ചുറ്റപ്പെട്ടു കിടക്കുന്ന കാടിനു നടുവിലാണ് ഈ പാറകള്‍ മണി ശബ്ദം മുഴക്കുന്ന ഈ പാറകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പാറകളില്‍ തട്ടിയാല്‍ നമുക്ക് മണിയടി ശബ്ദം ഉണ്ടാക്കാന്‍ സാധിക്കും. സംഗീത പ്രിയമുള്ള പല വിനോദ സഞ്ചാരികളും ഈ പാറകളില്‍ തട്ടി പ്രത്യേക താളം തന്നെ മുഴക്കാറുണ്ട്. 20 കോടി വര്‍ഷം പഴക്കമുള്ള ഈ പാറകള്‍ അഗ്നിപര്‍വത സ്‌ഫോടനം വഴി രൂപപ്പെടുന്ന ഡയബേസ് എന്നയിനം പാറകളാണ്. പാറകളില്‍ തട്ടുമ്പോള്‍ വിവിധ തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ പല വിനോദ സഞ്ചാരികള്‍ക്കും ഈ സ്ഥലം ഒരു പുത്തന്‍ അനുഭവമാണ് സമ്മാനിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?