സിംബാബെ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്‌സില്‍; കരാര്‍ ഒപ്പുവെച്ചു

  • 10/10/2020

സിംബാബെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. കോസ്റ്റയുമായി കരാര്‍ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്ലബ് അറിയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് കോസ്റ്റയെ ടീമില്‍ എത്തിച്ചിരിക്കുന്നത്. ചെക്ക് ക്ലബ് എസ് സ്പാര്‍ട്ട പ്രാഗില്‍ നിന്നുമാണ് കോസ്റ്റ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. 

ക്ലബിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് താന്‍ പരമാവധി ശ്രമിക്കും എന്നും കേരളത്തെക്കുറിച്ചും ക്ലബിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതായും കരാറില്‍ ഒപ്പുവച്ചതിനുശേഷം കോസ്റ്റ പറഞ്ഞു. പരിചയ സമ്പന്നനായ കോസ്റ്റ കൂടി ടീമില്‍ എത്തിയതോടെ ഇത്തവണ ഏറെ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍.

Related Articles