ഇവര്‍ ലോകം ചുറ്റുന്നത് നഗ്നരായി; വ്യത്യസ്തമായ യാത്രകള്‍ നടത്തി ദമ്പതികള്‍

  • 11/10/2020

നഗ്നരായി ലോകം ചുറ്റിസഞ്ചരിച്ച് വ്യത്യസ്തരാവുകയാണ് ബെല്‍ജിയത്തില്‍ നിന്നുള്ള ദമ്പതിമാരായ നിക്കും ലിന്‍സും. നഗ്നരായി യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഈ ദമ്പതികള്‍ രണ്ട് വര്‍ഷത്തോളമായി വസ്ത്രങ്ങള്‍ ധരിക്കാതെയാണ് സാധ്യമായ ഇടത്തേക്കൊല്ലാം യത്രകള്‍ ചെയ്യുന്നത്. പ്രകൃതിവാദികളായ ഈ ദമ്പതികള്‍ക്ക് നേക്കഡ് വാണ്ടറിങ്‌സ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം പേജും ഉണ്ട്. 

ബെല്‍ജിയത്തിലാണ് ഏറ്റവുമധികം യാത്രകള്‍ നടത്തിയിട്ടുള്ളത്. കൊറോണ മാറി വീണ്ടും യാത്രകള്‍ ആരംഭിച്ചാല്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് പോകാന്‍ ആഗ്രഹിക്കുന്നതെന്നും ദമ്പതികള്‍ പറയുന്നു. കൊറോണയുടെ സാഹചര്യത്തില്‍ ബൈല്‍ജിയത്തിലെ പ്രധാനപ്പെട്ട ഒരു ന്യൂഡ് ബീച്ച് അടച്ചുപൂട്ടിയതിന്റെ വിഷമവും ഇവര്‍ പങ്കുവെച്ചു.

Related Articles