വാഴയിലയിൽ ആഹാരം കഴിക്കു , ഗുണങ്ങളേറെ!

  • 07/02/2020

വാഴയിലയിൽ പതിവായി ചോറുണ്ടിരുന്ന പ്രകൃതക്കാരായിരുന്നു നമ്മൾ മലയാളികൾ. എന്നാൽ ഇടക്കുവച്ച് നമുക്ക് ആ ശിലങ്ങളെല്ലാം കൈമോഷം സംഭവിച്ചു. ആഹാരം പൊതിഞ്ഞു സൂക്ഷിക്കുന്നതിനും. യാത്രകളിൽ പൊതിഞ്ഞു കൂടെ കരുതാനുമെല്ലാം നമ്മൾ വാഴയിലയെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ആ നല്ല ശീലങ്ങൾ എല്ലാം മാറ്റപ്പെട്ടിരിക്കുന്നു.ഇന്ന് ഓണത്തിനോ വിഷുവിനോ സദ്യ ഉണ്ണാൻ മാത്രമാണ് നമ്മൾ വാഴയിലയെ ആശ്രയിക്കുന്നത്. അല്ലാത്ത സമയങ്ങളിൽ പ്ലാസ്റ്റിക്കിലും സെറാമിക്കിലും തീർത്ത പാത്രങ്ങൾ നമ്മുടെ അടുക്കള കീഴടക്കി കഴിഞ്ഞിരിക്കുന്നു. വാഴയിലയിൽ ആഹാരം വിളമ്പുന്നതിനു പിന്നിൽ നിരവധി ആരോഗ്യകരമായ കാരണങ്ങൾ ഉണ്ട് എന്നത് നമ്മൾ പലപ്പോഴും മറന്നുപോയി.ആഹാരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ വാഴയിലക്ക് പ്രത്യേക കഴിവാണുള്ളത്. വാഴയിലയിൽ ധാരാളം ആടങ്ങിയിരിക്കുന്ന പോളി ഫിനോളുകൾ ഭക്ഷണത്തിന് പോഷണവും ഔഷധ ഗുണവും സമ്മാനിക്കുന്നതായി ശാസ്ത്രീയമായി തന്നെ കണ്ടെത്തിയിട്ടുണ്ട്. ക്യാൻസറിനെ പോലും ചെറുത്ത് തോൽപ്പിക്കാൻ ഈ ആന്റീ ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മികച്ച രോഗപ്രതിരോധശേഷി നൽകാനും വാഴയിലക്ക് സാധിക്കും.

Related Articles