ഒരൊറ്റ സഞ്ചാരിക്കായി മാച്ചു പിച്ചു തുറന്നുകൊടുത്തു; കാരണം ഇതാണ്

  • 14/10/2020

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ വിനോദ സഞ്ചാരികളും തങ്ങളുടെ യാത്രകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടിരിക്കുകയാണ്. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ഒരു വാര്‍ത്തയാണ് ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചുവില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ഏഴു മാസമായി അടഞ്ഞുകിടക്കുന്ന മാച്ചുപിച്ചു ഒരു സഞ്ചാരിക്കായി മാത്രം തുറന്നു കൊടുത്തിരിക്കുകയാണ്. അങ്ങനെ തുറന്നു കൊടുക്കാന്‍ ഒരു കാരണവും ഉണ്ട്. 

മാച്ചുപിച്ചു കാണാനായി എത്തി കഴിഞ്ഞ ഏഴുമാസമായി  പെറുവില്‍ കുടിങ്ങിക്കിടക്കുന്ന ജെസെ കതയാമയ്ക്കായാണ് അധികൃതര്‍ പ്രത്യേക അനുമതിയിലൂടെ ഇവിടം തുറന്നു കൊടുത്തത്. മാര്‍ച്ച് മാസം 14 നായിരുന്നു ജെസെ പെറുവില്‍ എത്തിയത്. എന്‍ട്രി ടിക്കറ്റും ലഭിച്ചിരുന്നുവെങ്കിലും മാച്ചുപിച്ചു അടച്ചതിനാല്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. പിന്നീട് ജെസെ അവിടെ തന്നെ ചെറിയ ഒരു മുറി വാടകയ്‌ക്കെടുത്ത് താമസമാക്കി. തന്റെ ആഗ്രഹം സാധിക്കാതെ തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്ന സങ്കടത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ടൂറിസ്റ്റ് ഓപ്പറേറ്റര്‍ സാംസ്‌കാരിക മന്ത്രാലയത്തെ സീപിച്ച് ജെസെയ്ക്ക് അനുമതി വാങ്ങിച്ചു നല്‍കിയത്. ജെസെയുടേത് ഒരു പ്രത്യേക വിഷയമായി പരിണിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. 

Related Articles