കുവൈത്തിൽ 30 ഇന്ത്യൻ നഴ്സുമാർ അറസ്റ്റിൽ; മോചനം ഉടൻ സാധ്യമാകുമെന്ന് വിദേശകാര്യ മന്ത്രി വി മുരളീധരൻ

  • 18/09/2023



കുവൈത്ത് സിറ്റി: 19 മലയാളികൾ ഉൾപ്പെടെ കുവൈത്തിൽ 30 ഇന്ത്യൻ നഴ്സുമാർ അറസ്റ്റിൽ. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അറസ്റ്റിലായവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. 

സുരക്ഷാ പരിശോധനയിൽ ആകെ 60 പേർ പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. വിസ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്. ആശുപത്രി ഉടമയും സ്‌പോൺസറും തമ്മിലുള്ള തർക്കമാണ് യഥാർത്ഥ പ്രശ്‌നമെന്നും അവര്‍ ആരോപിക്കുന്നു. ക്ലിനിക്കിന് വേണ്ടത്ര ലൈസെൻസ് ഇല്ലായിരുന്നെന്നും, മോചനത്തിനായി വിദേശ കാര്യമന്ത്രാലയവും എംബസിയും വഴി ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന്  വിദേശകാര്യ മന്ത്രി വി മുരളീധരൻ ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു 

Related News