കമല്‍ഹാസന്റെ പാര്‍ട്ടിയുമായി സഖ്യം; പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

  • 23/09/2023

കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായുള്ള സഖ്യത്തെ കുറിച്ച്‌ പ്രതികരണവുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിഎംകെ തീരുമാനം തെരഞ്ഞെടുപ്പു സമയത്തു പ്രഖ്യാപിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കോയമ്ബത്തൂരില്‍ മത്സരിക്കുമെന്ന് കമല്‍ ഇന്നലെ പറഞ്ഞിരുന്നു.


മക്കള്‍ നീതി മയ്യം യോഗത്തിലായിരുന്നു പ്രഖ്യാപനം. കോയമ്ബത്തൂരില്‍ വലിയ പിന്തുണയാണ് കിട്ടുന്നത്. അതിനാല്‍ കോയമ്ബത്തൂരില്‍ മത്സരിക്കുമെന്നും കമല്‍ഹാസൻ പറഞ്ഞു. നേരത്തെ, സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി കമല്‍ഹാസൻ രംഗത്തെത്തിയിരുന്നു. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക്അ

അവകാശമുണ്ടെന്നായിരുന്നു കമല്‍ഹാസൻ പറഞ്ഞത്. വിയോജിക്കുന്നെങ്കില്‍ സനാതനത്തിന്റെ ഗുണം ഉയര്‍ത്തി സംവാദമാകണം. ഭീഷണിപ്പെടുത്തുകയോ വാക്കുകള്‍ വളച്ചൊടിക്കുകയോ അല്ല വേണ്ടത്. ശരിയായ ചോദ്യങ്ങള്‍ സുപ്രധാന ഉത്തരങ്ങള്‍ക്ക് വഴി തുറന്നതാണ് ചരിത്രം. പാരമ്ബര്യങ്ങളെ കുറിച്ച്‌ ക്രിയാത്മകമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും കമല്‍ഹാസൻ പറഞ്ഞു. 

Related News