'ചെറുപ്പം മുതല്‍ ഗുണ്ടാ സംഘത്തില്‍; പാകിസ്ഥാനില്‍ ആയുധ പരിശീലനം; ഇന്ത്യയില്‍ ഭീകരാക്രമണത്തിനു നിജ്ജാര്‍ പദ്ധതിയിട്ടു'

  • 23/09/2023

ന്യൂഡല്‍ഹി: കാന‍ഡയില്‍ വെടിയേറ്റ് മരിച്ച ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകള്‍. ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനായിരുന്നു നിജ്ജാറിന്റെ പദ്ധതി. എന്നാല്‍ ഇന്ത്യയിലേക്ക് എത്താൻ സാധിക്കാതെ വന്നു. 


പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) തലവൻ ജഗ്താര്‍ സിങ് താരയുമായി ചേര്‍ന്നു പഞ്ചാബില്‍ ഭീകരാക്രമണം നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി കാനഡയില്‍ മന്ദീപ് സിങ് ധലിവാള്‍, സര്‍ബ്ജിത് സിങ്, അനുപ്‌വീര്‍ സിങ്, ദര്‍ശൻ സിങ് എന്നിവരടങ്ങിയ ഒരു സംഘത്തേയും നിജ്ജാര്‍ വളര്‍ത്തിയെടുത്തു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വച്ച്‌ ഇവര്‍ക്ക് 2015ല്‍ ആയുധ പരിശീലനവും നല്‍കി. 

Related News