ഗാസയില്‍ നിലവില്‍ നാല് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോള്‍ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാല്‍ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തില്‍ അഷ്കലോണില്‍ ഒരു ഇന്ത്യക്കാരിക്ക് പരിക്കേറ്റിരുന്നു.
ഗാസയിലെ സ്ഥിതിഗതികള്‍ കാരണം ഒഴിപ്പിക്കല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ അവസരം കിട്ടിയാല്‍ അവരെ ഉടൻ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കുടുങ്ങി കിടക്കുന്നവരില്‍ ഒരാള്‍ വെസ്റ്റ് ബാങ്കിലാണ്. ഗാസയില്‍ ഇന്ത്യക്കാര്‍ അരും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ആദാരം അര്‍പ്പിച്ചു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹം ഒരുമിച്ചു രംഗത്തെത്തണമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?