ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു. കര്‍ണാടകയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തില്‍ താമസിക്കുന്ന സി കെ ചിട്ടിയപ്പ (63) ആണ് കൊല്ലപ്പെട്ടത്. താനുണ്ടാക്കിയ സാമ്ബാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ ചിട്ടിയപ്പയെ മകൻ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ഇയാളുടെ മകൻ ദര്‍ശൻ തമ്മയ്യ (38)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നേരത്തെ മരിച്ച ചിട്ടിയപ്പ മക്കള്‍ക്കൊപ്പമായിരുന്നു താമസം. മൂത്ത മകന്‍റെ ഭാര്യയാണ് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. എന്നാല്‍ മൂത്തമകനും മരുമകളും അടുത്തിടെ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി പോയി. കുറച്ച് ദിവസമായി ഇവര്‍ ബന്ധു വീടുകളിലായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?