രാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ജനങ്ങള്‍ക്ക് വമ്ബൻ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്കായി അഞ്ച് ഉറപ്പുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഇലക്ഷൻ വാര്‍ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകള്‍ അടക്കം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപിയെ ഇത്തവണയും പ്രതിരോധിച്ച് വീണ്ടും അധികാരം എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്നാണ് അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചത്. ഇതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നേടിയെടുക്കാനുള്ള അവസരമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് പുറത്തുവിട്ട പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.
പഴയ പെൻഷൻ പദ്ധതി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിയമ ചട്ടക്കൂട് നടപ്പിലാക്കും. ചാണക സംഭരണത്തിന് കിലോയ്ക്ക് രണ്ട് രൂപ നിരക്ക് ഉറപ്പാക്കും. അടിയന്തര സാഹചര്യത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ചിരഞ്ജീവി ഹെല്‍ത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും എന്നിങ്ങനെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കുന്ന ഉറപ്പുകള്‍.
വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ കോണ്‍ഗ്രസ് കാലത്തെ ഭരണ നേട്ടങ്ങള്‍ അശോക് ഗെഹ്ലോട്ട് എടുത്തുപറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് സമയബന്ധിതമായി നടപ്പാക്കിയെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?