മഹാദേവ് വാതുവയ്പ് കേസ്: കുരുക്ക് മുറുക്കാൻ ഇഡി; ഛത്തീസ്ഗ‍ഡ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയേക്കും

  • 04/11/2023

മഹാദേവ് വാതുവെയ്പ് കേസില്‍ കുരുക്ക് മുറുക്കാൻ ഇഡി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ഇഡി നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. ഭൂപേഷ് ബാഗലിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേലിനെതിരെ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച മോദി മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു. ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദത്തിലേക്ക് ഛത്തീസ് ഘട്ട് മുഖ്യമന്ത്രിയേയും ഇഡി എത്തിച്ചത്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ റഡാറിലേക്ക് ബാഗേലിനെ കൊണ്ടുവന്നത്. 

Related News