വാഹന ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കലും ഇനി സഹല്‍ ആപ്പിൽ

  • 03/12/2023കുവൈത്ത് സിറ്റി: വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനൊപ്പം വാഹന ഉടമസ്ഥാവകാശ കൈമാറ്റവും ഉടൻ സഹല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. പൗരന്മാർക്കും താമസക്കാർക്കും സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എല്ലാ സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റാൻ ട്രാഫിക്ക് വിഭാഗം പ്രാധാന്യം നല്‍കുന്നുണ്ട്. 

ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് സഹല്‍ ആപ്ലിക്കേഷനില്‍ വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനും ഇൻഷുറൻസ് പുതുക്കുന്നതിനുമുള്ള സേവനങ്ങൾ ചേർക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. അതേസമയം, പൊതുജനങ്ങൾക്ക് സിവിൽ സർവീസ് കമ്മീഷന്‍റെ (സി‌എസ്‌സി) ഏതെങ്കിലും ഉദ്യോഗസ്ഥരെ കാണണമെങ്കില്‍ സഹൽ ആപ്പില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

Related News