ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാൻ ആംആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം. സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് നീക്കം. സഖ്യം തുടരാൻ എഎപിക്ക് താല്പര്യമുണ്ടെന്നും തുടര്‍ചര്‍ച്ചകള്‍ക്കുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള സംഘടന സെക്രട്ടറി അജയ് രാജ് പറഞ്ഞു.
സാബു ജേക്കബുമായി ചര്‍ച്ച നടത്തി അനുനയിപ്പിക്കാനുള്ള നീക്കമാണ് നടത്തുക. എഎപിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും സാബുവിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും അന്തിമ തീരുമാനം കെജ്രിവാളിന്റെയാണെന്നും അജയ് രാജ് പറഞ്ഞു.
സഖ്യം അവസാനിപ്പിക്കുന്നു എന്നത് സാബുവിന്റെ മാത്രം തീരുമാനമാണ്. സാബുവുമായി ഞങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ കേരളത്തിലുണ്ട് അദ്ദേഹത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുയാണ് ഞങ്ങളുടെ പാര്‍ട്ടി നേതാവെന്നും അജയ് രാജ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?