രാജ്യത്ത് 21 പേര്‍ക്ക് JN.1; ഏറ്റവും കൂടുതല്‍ കേസുകള്‍ ഗോവയില്‍

  • 20/12/2023

രാജ്യത്ത് 21 പേര്‍ക്ക് കൊവിഡ് ഉപവകഭേദമായ JN.1 സ്ഥിരീകരിച്ചു. ഗോവയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.


ഒമിക്രോണ്‍ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ് നിലവില്‍ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നത് . 2023 സെപ്റ്റംബറില്‍ യുഎസിലാണ് ആദ്യമായി JN.1 റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാൻഡ്, സ്‌പെയിൻ, പോര്‍ച്ചുഗല്‍, നെതര്‍ലൻഡ്‌സ്, ഇന്ത്യ ഉള്‍പ്പെടെ ഇതിനോടകം 38 രാജ്യങ്ങളില്‍ JN.1 സ്ഥിരീകരിച്ചിട്ടുണ്ട്.

JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണല്‍ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയര്‍മാൻ പറയുന്നു.

Related News