മൂന്ന് പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; രാജ്യവ്യാക പ്രതിഷേധത്തിന് പ്രതിപക്ഷം; ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

  • 21/12/2023

പ്രതിപക്ഷ അംഗങ്ങളുടെ കൂട്ട സസ്‌പെന്‍ഷന്‍ തുടരുന്നതിനിടെ ലോക്‌സഭ അനശ്ചിതകാലത്തേക്ക് പിരിഞ്ഞു. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്‍പെയാണ് ലോക്‌സഭ പിരിഞ്ഞത്. ഇന്ന് സഭയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളായ ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍ നാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചട്ടവിരുദ്ധമായി പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍.

അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവും സേവനങ്ങളും വ്യവസ്ഥ ചെയ്യുന്ന ബില്‍, ടെലി കമ്യൂണിക്കേഷന്‍ ബില്‍ എന്നിവ പാസാക്കിയാണ് സഭ പിരിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ പോല, ഇന്നും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധവുമായാണ് സഭ തുടങ്ങിയത്.

ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്റില്‍ ഉണ്ടായ പുക ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടുത്തളത്തിലിറങ്ങി പ്രതിഷേധം നടത്തിയതിന് 144 അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

Related News