രാജ്യത്ത് ഒരു സാമ്ബാര്‍ മുന്നണി സര്‍ക്കാരിന്‍റെ ആവശ്യമില്ല,2024ഉം ബിജെപി തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി

  • 30/12/2023

2024 ഉം ബിജെപി തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .ജനങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു ബദലില്ല. രാജ്യത്ത് ഒരു സാമ്ബാര്‍ മുന്നണി സര്‍ക്കാരിന്‍റെ ആവശ്യമില്ല. മോദിയുടെ ഗ്യാരന്‍റികള്‍ വോട്ട് ഉന്നമിട്ടുള്ളതല്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുള്ള ഉറപ്പാണത്. മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം.

ജനപിന്തുണയാണ് തന്‍റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു തീരുമാനവും തന്‍റേത് മാത്രമല്ല ,രാജ്യതാല്‍പര്യം മാത്രമാണ് പരിഗണന. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലടക്കം ബിജെപി ശക്തമായ സാന്നിധ്യമാണ്. തെന്നിന്ത്യയില്‍ ബിജെപിക്ക് നല്ല വളര്‍ച്ചയുണ്ടെന്നും മോദി പറഞ്ഞു.

പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയില്‍ ആദ്യമല്ല. ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്.

Related News