ആന്ധ്രാ പ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശര്‍മ്മിള നാളെ കോണ്‍ഗ്രസില്‍ ചേരും. സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും.
ആന്ധ്രയില്‍ ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് നീക്കം. ഇതു കണക്കിലെടുത്ത് ശര്‍മ്മിളയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസില്‍ ഉന്നത പദവി നല്‍കിയേക്കുമെന്നാണ് സൂചന. ശര്‍മ്മിള ഇന്ന് ഡല്‍ഹിയില്‍ എത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
എന്നാല്‍ ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേരാതിരിക്കാൻ ആന്ധ്രാ മുഖ്യമന്ത്രി കൂടിയായ ജഗൻ മോഹൻ റെഡ്ഡി ശ്രിമിച്ചിരുന്നു. അമ്മാവൻ കൂടിയായ മുൻ എംപി ശുഭ റെഡ്ഡിയെ അയച്ച് നടത്തിയ സന്ധി സംഭാഷണവും വിഫലമായി. വൈഎസ്ആര്‍ടിപി രൂപീകരിച്ച ശേഷം തെലങ്കാനയില്‍ ശര്‍മ്മിള സജീവമായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?