നെഹ്റു മുതല്‍ മൻമോഹൻസിംഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ദില്ലി തീന്മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിര്‍മ്മിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
16 വര്‍ഷം ജവഹര്‍ ലാല്‍ നെഹ്റു താമസിച്ച തീൻമൂര്‍ത്തി ഭവൻ, നെഹ്റുവിന്റെ എഴുപത്തഞ്ചാം ജൻമദിനത്തിലാണ് വീട് മ്യൂസിയമായി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ നവീകരിച്ച് പേരുമാറ്റി ഇത് പ്രധാനമന്ത്രി സംഗ്രാഹലയയാക്കി. നെഹ്റു മുതല്‍ മൻമോഹൻ സിംഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകളും ജീവിതവുമാണ് പ്രദര്‍ശനത്തിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍കേ 2000 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടത്തില്‍ മോദിക്കായി വൻ ഗാലറി ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് ധൃതിയില്‍ ഗാലറി നിര്‍മ്മാണം. താഴത്തെ നിലയില്‍നിന്നും ഗാലറിയിലേക്കുള്ള വഴിയില്‍ 2014 മുതല്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിരയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധനം, സര്‍ക്കാറിന്റെ കാലത്തെ നിയമനിര്‍മാണങ്ങളൊക്കെ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?