ഇന്ത്യാ മുന്നണിയുടെ സീറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; ജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക നല്‍കാന്‍ എഎപി

  • 06/01/2024

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ സീറ്റു ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യാ മുന്നണി. ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്നു ചര്‍ച്ച നടത്തുക. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്യാനാണ് കോണ്‍ഗ്രസിന്റെ നിലപാട്. 

സീറ്റ് ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള കോണ്‍്ഗരസ് സമിതിയില്‍ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മോഹന്‍ പ്രകാശ് എന്നിവരും അംഗങ്ങളാണ്. മുന്നണി കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള കാര്യങ്ങളില്‍ പത്തു പതിനഞ്ചു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനര്‍ ആകുമോയെന്ന ചോദ്യം കോന്‍ ബനേഗാ ക്രോര്‍പതി എന്നതുപോലെയാണെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം നിതീഷ് കണ്‍വീനര്‍ ആകുന്നതിനോട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related News