ദില്ലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. കഴിഞ്ഞ തിങ്കളാഴ്ച്ച ദില്ലി സദര്‍ ബസാറിലാണ് സംഭവം. സദര്‍ ബസാറില്‍ ചായക്കട നടത്തുന്ന സുരേഷ് കുമാറും കടയില്‍ സഹായത്തിനായി നില്ക്കുന്ന മൂന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമാണ് പ്രതികള്‍. 12 വയസ്സുകാരിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയും പൊലീസ് പിടികൂടി. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
സദര്‍ ബസാറില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കുട്ടിയെ ബ്യൂട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവിടെ കാത്തുനിന്ന നാലു പ്രതികള്‍ ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നാലെ സംഭവം പുറത്തു പറയരുതെന്ന് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം മാതാപിതാക്കളോട് കുട്ടി സംഭവം പറയുകയും രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അഞ്ചു പ്രതികളെയും പിടികൂടിയതായും അന്വേഷണം തുടരുന്നതയും പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?