ഗോവയ്ക്ക് പകരം ഹണിമൂണ്‍ അയോധ്യയില്‍; വിവാഹ മോചനം തേടി യുവതി കോടതിയില്‍

  • 25/01/2024

മധ്യപ്രദേശില്‍ ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക് കൊണ്ടുപോയതിന് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി. അഞ്ചുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19ന് ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഭര്‍ത്താവ് ഐടി കമ്ബനിയിലാണ് ജോലി ചെയ്യുന്നതെന്നും തരക്കേടില്ലാത്ത ശമ്ബളമുള്ളതായും യുവതി പറയുന്നു. യുവതിക്കും ജോലിയുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാനായിരുന്നു ആഗ്രഹം. വിദേശത്തേയ്ക്ക് പോകുന്നതിന് പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.

Related News