'ഇന്ത്യ'യുടെ നേതൃത്വം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; ഖാര്‍ഗെയുടെ പേര് ഉയര്‍ന്നത് ഗൂഢാലോചന: ആരോപണവുമായി ജെഡിയു

  • 28/01/2024

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയുടെ നേതൃത്വം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി ജനതാദള്‍ യുണൈറ്റഡ്. മഹാസഖ്യം ഉപേക്ഷിച്ച്‌ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ജെഡിയു നേതാവ് കെസി ത്യാഗി കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തു വന്നത്. സീറ്റു വിഭജന ചര്‍ച്ചകള്‍ കോണ്‍ഗ്രസ് വലിച്ചു നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ത്യാഗി ആരോപിച്ചു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാ മുന്നണി രൂപീകരിക്കുന്നത്. 

Related News