ദില്ലി: കുട്ടികളുടെ പ്രോഗ്രസ് കാർഡ് മാതാപിതാക്കള്‍ വിസിറ്റിംഗ് കാർഡാക്കി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ കുടുംബങ്ങള്‍ക്കകത്തും അധ്യാപകരുമായും ചർച്ചകള്‍ നടത്തണമെന്നും മോദി പരീക്ഷ പേ ചർച്ചയില്‍ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളെ നിരന്തരം സമ്മർദത്തിലാക്കുന്നത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും, അധ്യാപകർ അധ്യാപനം ഒരു തൊഴില്‍ മാത്രമായി കാണരുതെന്നും മോദി നിർദേശിച്ചു.
വിദ്യാർത്ഥികള്‍ അവനവനോട് മത്സരിക്കണം, എന്നാല്‍ മറ്റുള്ളവരോട് വിദ്വേഷം ഉള്ളവരാകരുതെന്നും മോദി വിദ്യാർത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ദില്ലി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഏഴാമത് പരീക്ഷ പേ ചർച്ചയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി വിദ്യാർത്ഥികളും അധ്യാപകരുമായി മോദി സംവദിച്ചു. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാർത്ഥി മേഘ്ന എൻ നാഥ് ഉള്‍പ്പടെ അവതാരകരായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?