റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ദില്ലിയില്‍ ബീറ്റിംഗ് ദി റിട്രീറ്റ് നടന്നു. വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ ബാൻഡ് മേളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സാക്ഷിയായി.
സൈനിക ശക്തിയുടെ വിളംബരമായ റിപ്പബ്ലിക്ക് ദിന പരേഡില്‍ തുടങ്ങിയ ആഘോഷത്തിനാണ് സേനകളുടെ കലാപ്രകടനത്തോടെ സമാപനമായത്. ശംഖ നാദത്തോടെ വൈകിട്ട് വിജയ് ചൗക്കില്‍ തുടങ്ങിയ സംഗീത വിരുന്നില്‍ 31 ഈണങ്ങളാണ് കാഴ്ച്ചകാർക്ക് മുന്നില്‍ അവതരിപ്പിച്ചത്. വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡ് സംഘം ചടങ്ങിലുടനീളം ഇന്ത്യൻ ക്ലാസിക്കല്‍ സംഗീതത്തെ അടിസ്ഥാനമാക്കിയ ഈണങ്ങള്‍ അവതരിപ്പിച്ചു.
സായുധസേനകളുടെ നേതൃത്വത്തില്‍ വിജയ ഭാരത് എന്ന ഈണം വിജയ് ചൗക്കില്‍ മുഴങ്ങിയപ്പോള്‍ കാണികളും ആഘോഷത്തിലായി. രാഷ്ട്രപിതാവ് ഗാന്ധിജിയെ അനുസ്മരിച്ച് വ്യോമസേന സംഘം പ്രകടനം നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?