പൗരത്വ നിയമം ഒരാഴ്ചയ്ക്കകം; ചര്‍ച്ചയായി കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം

  • 29/01/2024

ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്റെ പ്രസ്താവന രാഷ്ട്രീയവൃത്തങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പാര്‍ഗാനാസില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുമ്ബോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

"അയോധ്യയില്‍ രാമ ക്ഷേത്ര പ്രാണ പ്രതിഷ്‌ഠ കഴിഞ്ഞു. ഇനി അടുത്ത ഒരാഴ്‌ചയ്ക്കുള്ളില്‍ രാജ്യത്ത് സിഎഎ നടപ്പിലാകും. ഇത് എന്‍റെ ഉറപ്പാണ്. പശ്ചിമബംഗാളില്‍ മാത്രമല്ല, രാജ്യത്ത് എല്ലാ സംസ്ഥാനത്തും നിയമം നിലവില്‍ വരും." ബോംഗോയില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ശന്തനു താക്കൂർ പറഞ്ഞു. 

വോട്ടർ കാർഡും ആധാർ കാർഡും ഉണ്ടെങ്കില്‍ നിങ്ങള്‍ പൗരനാണ്, നിങ്ങള്‍ക്ക് വോട്ടുചെയ്യാം. എന്നാല്‍ ബംഗാളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ജനങ്ങളുടെ വോട്ടവകാശം നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി മമത ബാനർജി മറുപടി പറയണമെന്നും ശന്തനു താക്കൂർ ആവശ്യപ്പെട്ടു. 

Related News