ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ ഇവിടേക്ക് എത്തുന്ന ഭക്തിരുടെ എണ്ണം വർധിക്കുകയാണ്. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് ഇപ്പോള്‍ സമ്മാനങ്ങളും സംഭാവനകളും നല്‍കുന്നത്. അക്കൂട്ടത്തില്‍ ക്ഷേത്ര ട്രസ്റ്റിന് സമ്മാനമായി ലഭിച്ച ഒരു ചൂല് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്.
ചൂല് എന്നു കേട്ട് പുല്‍ച്ചൂലോ ഈർക്കിളിചൂല്ലോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. പൂർണ്ണമായും വെള്ളിയില്‍ തീർത്ത മനോഹരമായ ഒരു ചൂല് ആണിത്. 1.75 കിലോഗ്രാം ഭാരമുള്ള ഈ വെള്ളി ചൂല് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ചത് അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?