തുടർച്ചയായ പ്രകൃതിവിരുദ്ധ പീഡനംകൊണ്ട് പൊറുതിമുട്ടിയ ഡല്‍ഹി സ്വദേശി സുഹൃത്തിനെ കൊന്നു. ഉത്തർപ്രദേശിലെ ജലോണ്‍ ജില്ലയിലെ രുദ്രപുര ഗ്രാമത്തില്‍നിന്നുള്ള പ്രമോദ് കുമാർ ശുക്ലയെയാണ് സുഹൃത്ത് ബിഹാർ സ്വദേശി രാജേഷ് കുമാർ കൊന്നത്. ഡല്‍ഹി മോറി ഗെയ്റ്റിനടുത്തുള്ള ഖോയാ മാണ്ഡിയിലെ റെയ്ൻ ബസേരയില്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്.
സംഭവത്തിന്റെ വിശദ വിവരങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്. ജനുവരി 19ന് കശ്മീരി ഗെയ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ ഒരു ഫോണ്‍കോള്‍ എത്തുകയായിരുന്നുവെന്നും തുടർന്ന് മോരി ഗേറ്റിലെ ഡിഡിഎ പാർക്കില്‍ ആളൊഴിഞ്ഞ ഭാഗത്ത് മുഖം ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം ലഭിക്കുകയായിരുന്നുവെന്നും നോർത്ത് ഡിസിപി മനോജ് കുമാർ മീണ പറഞ്ഞു. നോർത്ത് ജില്ല ക്രൈം ടീമും ഫോറൻസിക് സയൻസ് ലബോറട്ടറിയും സ്ഥലം പരിശോധിക്കുകയും കശ്മീരി ഗെയ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
തുടർന്ന് 50ലേറെ സിസിടിവി കാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചെങ്കിലും തുമ്ബൊന്നും ലഭിച്ചില്ല. പിന്നീട് പ്രാദേശിക രഹസ്യസംഘത്തെയും അന്വേഷണത്തിന് ഉപയോഗപ്പെടുത്തി. ശേഷം ഇരയെ തിരിച്ചറിഞ്ഞു. ശുക്ല ഖോയാ മാണ്ഡിയിലെ രാകേഷ് തോമറിന്റെ കടയിലെ ജീവനക്കാരനായിരുന്നുവെന്നും കണ്ടെത്തി. ഇതോടെ ഇദ്ദേഹത്തിന്റെ മൊബൈലിന്റെ ഐഎംഇഐ നമ്ബർ ഉപയോഗപ്പെടുത്തിയും അന്വേഷണം നടത്തി.
ഇതില്‍ നിന്ന് ഇടക്കിടെ ഉപയോഗിച്ച ഒരു നമ്ബർ ബിഹാറിലെ മഥേപുര ഘോഷായി ഛൗസ സ്വദേശിയായ രാജേഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു. ശുക്ല അവസാനമായി രാജേഷിനൊപ്പമാണ് ഉണ്ടായിരുന്നതെന്നത് ഒരു ദൃക്‌സാക്ഷി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?