ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും.റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ പിന്നാലെ സോറനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് ഉള്‍പ്പടെ 3 ഇഡി കേസുകള്‍ ആണ് ഹേമന്ത് സോറന്‍ നേരിടുന്നത്.സോറന് എതിരെ നിർണായ തെളിവുകള്‍ കണ്ടെത്തിയെന്നാണ് ഇ ഡി വാദം.
ഡല്‍ഹിയിലെ പരിശോധനയില്‍ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്ബാദനത്തിലൂടെ ഹേമന്ത് സോറൻ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം.ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായാല്‍ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഹേമന്ത്സോറന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും ചോദ്യംചെയ്ത് നടക്കുക.ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കല്പന സോറന്‍ ഏറ്റെടുതേക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവൻ, റാഞ്ചിയിലെ ഇഡി ഓഫീസ് എന്നിവയുടെ 100 മീറ്റർ ചുറ്റളവില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.ഈ മാസം 20-നാണ് ഇഡി സോറനെ റാഞ്ചിയിലെ വീട്ടില്‍വെച്ച് അവസാനമായി ചോദ്യം ചെയ്തത്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് കേസെന്നാണ് സോറന്റെ വാദം.600 കോടിയുടെ അഴിമതിക്കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഛവി രഞ്ജനടക്കം 14 പേരെയാണ് ഇതുവരെ ഇ.ഡി. അറസ്റ്റ് ചെയ്തിട്ടുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?