പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്ബ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തെറ്റു തിരുത്താനുള്ള അവസരമാണ് ബജറ്റ് സമ്മേളനമെന്നും പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.
പാര്‍ലമെന്റില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയവര്‍ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടും. എന്നാല്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചവരെ ആരും ഓര്‍ക്കില്ല. ഈ ബജറ്റ് സമ്മേളനം തടസ്സങ്ങള്‍ സൃഷ്ടിച്ചവര്‍ക്ക് മാനസാന്തരത്തിനും തെറ്റു തിരുത്താനുമുള്ള അവസരമാണ്. ഈ അവസരം നഷ്ടപ്പെടുത്തരുത്. ഏറ്റവും മികച്ച പ്രകടനം എംപിമാര്‍ കാഴ്ചവെക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?