35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍, ആദായ നികുതി സ്‌ലാബുകളില്‍ മാറ്റമില്ല';ബജറ്റ് അവതരണം പൂര്‍ത്തിയായി

  • 01/02/2024

അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ഇടക്കാല ബജറ്റായതിനാല്‍ വിശദമായ ബജറ്റ് അവതരണമായിരുന്നില്ല ഇത്തവണത്തേത്. ആദായ നികുതി പരിധിയില്‍ മാറ്റങ്ങള്‍ വരുത്താതെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.

ആദായ നികുതി വിഭാഗങ്ങളില്‍ നിലവിലുള്ള നിരക്കുകള്‍ തുടരും. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല. ഇറക്കുമതി തീരുവകളിലും മാറ്റമില്ല. കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. 27.56 ലക്ഷം കോടിയാണ് 23-24 സാമ്ബത്തിക വര്‍ഷത്തെ വരുമാനം.

സാമ്ബത്തിക വര്‍ഷത്തെ ചെലവ് 44.90 ലക്ഷം കോടിയാണെന്നും പ്രത്യക്ഷ നികുതി വരുമാനം കൂടിയതായും ധനമന്ത്രി പറഞ്ഞു. ജി എസ് ടി നടപടികള്‍ ലഘൂകരിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുമെന്നും മന്ത്രി അറിയിച്ചു.

Related News