ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡിലേക്ക്; ബില്‍ ഇന്ന് നിയമസഭയില്‍

  • 04/02/2024

ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡിലേക്ക്. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് അംഗീകാരം നല്‍കിയിരുന്നു. 

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ചയാണു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറിയത്. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

Related News