രാജ്യത്ത് വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വിവാഹിതരല്ലാതെ സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് സാധാരണയായ പടിഞ്ഞാറൻ രാജ്യങ്ങളെപ്പോലെ ആവാൻ കഴിയില്ലെന്നും സുപ്രീം കോടതി. അവിവാഹിതയായ സ്ത്രീയെ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോര്‍ജ് എന്നിവരുടെ ബഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
44 വയസുള്ള അവിവാഹിതയായ സ്ത്രീയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. വിവാഹത്തിലൂടെയല്ലാതെ കുട്ടികളെ വളർത്തുന്നത് ഇന്ത്യൻ സമൂഹത്തിന്റെ രീതികള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹിതയായ ശേഷം അമ്മയാവുകയാണ് ഇവിടുത്തെ നിയമം. വിവാഹമെന്ന രീതിക്ക് പുറത്ത് അമ്മയാവുന്നത് ഇവിടെ നിലവിലുള്ള നിയമമല്ല. അതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. രാജ്യത്ത് വിവാഹമെന്ന സംവിധാനം നിലനില്‍ക്കണോ വേണ്ടയോ? നമ്മള്‍ പടിഞ്ഞാറൻ രാജ്യങ്ങളെപ്പോലെയല്ല. വിവാഹമെന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിക്കാം. അത് ഞങ്ങള്‍ സ്വീകരിക്കുന്നു - ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
വാടക ഗര്‍ഭധാരണ നിയമത്തിലെ 2(എസ്) വകുപ്പ് വിവേചനപരമാണെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. വിധവയോ വിവാഹമോചിതയോ ആയ 35നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീയെയാണ് നിയമപ്രകാരം വാടക ഗര്‍ഭധാരണത്തിന് അനുവദിക്കുന്നത്. അവിവാഹിതര്‍ക്ക് ഇതിനുള്ള അവകാശം നിഷേധിക്കുന്നത് വിവേചനപരമാണെന്ന്, ബഹുരാഷ്ട്ര കമ്ബനിയിലെ ജീവനക്കാരി കൂടിയായ ഹര്‍ജിക്കാരി ആരോപിച്ചു. എന്നാല്‍ വിവാഹം ചെയ്യാനോ അല്ലെങ്കില്‍ കുട്ടിയെ ദത്തെടുക്കാനോ ആയിരുന്നു കോടതിയുടെ ഉപദേശം. തനിക്ക് വിവാഹിതയാവാൻ താത്പര്യമില്ലെന്നും ദത്തെടുക്കാൻ കാത്തിരിക്കേണ്ട കാലയളവ് വളരെ വലുതാണെന്നും യുവതി അറിയിക്കുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?