കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ ഇടതു പ്രതിഷേധം ഇന്ന്

  • 07/02/2024

കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11നു ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അണിനിരക്കുന്ന പരിപാടിയില്‍ ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നി പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. 

രാവിലെ 10.30ന്‌ കേരള ഹൗസിനു മുന്നില്‍നിന്ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജാഥയായി സമരവേദിയിലേക്ക്‌ നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌. ഡല്‍ഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും.

Related News