കര്‍ഷക സമരച്ചൂടില്‍, ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ദില്ലിയിലേക്ക്, അതിര്‍ത്തിയില്‍ സംഘര്‍ഷം

  • 13/02/2024

കർഷക സമരച്ചൂടില്‍ പഞ്ചാബും ഹരിയാനയും.ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്ന് ആരംഭിച്ച മാർച്ച്‌ പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച്‌ പഞ്ചാബ് അതിർത്തിയില്‍ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്ബാലയില്‍ സംഘർഷം ആരംഭിച്ചു. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. ഹരിയാന അതിർത്തികള്‍ ബാരിക്കേഡ് ഉപയോഗിച്ച്‌ പൊലീസ് അടച്ചിരിക്കുകയാണ് .7 ജില്ലകളില്‍ നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

Related News