കേന്ദ്ര സർക്കാരിന്റെ നയങ്ങള്‍ക്ക് എതിരായ കർഷക സംഘടനകളുടെ ഡല്‍ഹി ചലോ മാർച്ച് ഇന്ന് ഡല്‍ഹി അതിർത്തിയില്‍ എത്തിയേക്കും. കർഷക സംഘടനകളുടെ മാർച്ച് പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹി അതിർത്തിയിലും ഹരിയാനയിലും പൊലീസ് ഒരുക്കിയിരിക്കുന്നത്. കർഷകരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി ഊർജിതമാക്കിയിട്ടുണ്ട്.
ഡല്‍ഹി കേന്ദ്രീകരിച്ച് കർഷക സംഘടനാ നേതാക്കളുമായി ഉള്ള കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ ഡല്‍ഹി ചലോ മാർച്ചില്‍ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാരും. കർഷകർ ഉന്നയിച്ച മിനിമം താങ്ങുവില ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇന്ന് സമവായത്തില്‍ എത്താനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാല്‍ അടിച്ചമർത്താൻ ശ്രമിച്ച ഹരിയാന പൊലീസിനെ മറികടന്ന് ഡല്‍ഹി അതിർത്തിയില്‍ എങ്കിലും എത്താനാണ് കർഷകർ ശ്രമിക്കുന്നത്.
ഹരിയാനയിലെ 15 ജില്ലകളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇതിനോടകം ജനജീവിതത്തെ സാരമായി ബാധിച്ചു. ഡല്‍ഹിയുടെ അതിർത്തികള്‍ അടച്ചുള്ള ഡല്‍ഹി പൊലീസിന്റെ സുരക്ഷാ ക്രമീകരണം രാജ്യതലസ്ഥാനത്തെ ഗതാഗത കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. ഹരിയാനയില്‍ ഡല്‍ഹി അതിർത്തിയില്‍ എത്തുന്നതിനു മുൻപായി കുരുക്ഷേത്ര, സോനിപത്ത് തുടങ്ങിയ ഇടങ്ങളിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?