അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനിടെ ഹൃദയാഘാതം; തമിഴ്നാട് സ്വദേശി മരിച്ചു

  • 15/02/2024

അഗസ്ത്യാർകൂടം ട്രക്കിങ്ങിന് പോയ തമിഴ്നാട് സ്വദേശി മരിച്ചു. ആര്‍. രമേശ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മുട്ടിടിച്ചാന്‍തേരിക്ക് മുകളില്‍വെച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. രമേശ് ഉള്‍പ്പെടെ അഞ്ചുപേരാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം വാഹനസൗകര്യമുള്ളിടത്തേക്ക് എത്തിക്കാന്‍ ആറുമണിക്കൂര്‍ എടുക്കുമെന്നാണ് വിവരം. വിതുര താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുവരിക.

Related News