മഹാരാഷ്ട്രയില്‍ അജിത് പവാർ പക്ഷ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നു ആവശ്യപ്പെട്ടു ശരദ് പവാർ പക്ഷം സമർപ്പിച്ച അപേക്ഷ നിയമസഭാ സ്പീക്കർ രാവുല്‍ നർവേകർ തള്ളി. കഴിഞ്ഞ ജൂണിലാണ് എൻസിപി പിളർന്നതും 41 എംഎല്‍എമാർ അജിത്തിനൊപ്പം ചേർന്നതും. സ്പീക്കറുടെ തീരുമാനം ശരദ് പവാറിനു മറ്റൊരു തിരിച്ചടി കൂടിയായി.
അജിത് പവാറിന്റേതാണ് യഥാർഥ എൻസിപിയെന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പക്ഷത്തിനു അനുവദിച്ചു. പിന്നാലെ ശരദ് പവാർ പക്ഷത്തിനു നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്ന പേര് അനുവദിക്കുകയും ചെയ്തിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?