കേന്ദ്ര നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കാൻ ആഹ്വാനം. 16 പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ ഐക്യവിദ്യാർത്ഥി മുന്നണിയാണ് വിദ്യാർത്ഥി ബന്ദിന് ആഹ്വാനം നല്‍കിയത്.
ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ കൂടിയാണ് പ്രക്ഷോഭമെന്ന് സംയുക്ത പ്രസ്താവനയില്‍ സംഘടനകള്‍ വ്യക്തമാക്കി. കേന്ദ്രനയം ദുർബല വിഭാഗത്തില്‍നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ്. കർഷകന്റെ ദുരവസ്ഥ വിദ്യാർത്ഥികളെയും ആശങ്കപ്പെടുത്തുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?